കുട്ടിയെ തല്ലിയതിൽ തർക്കം; യുപിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

കുട്ടിയെ തല്ലിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ രത്തൻപുരി ഗ്രാമത്തിലാണ് സംഭവം. പ്രതി നയീം അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നർഗീസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച രത്തൻപുരി ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ മർദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് നർഗീസിനെ ഭർത്താവ് നയീം അലി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് രത്തൻപുരി പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ പങ്കജ് റായ് പറഞ്ഞു.
നയീമിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണെന്നും പങ്കജ് റായ് കൂട്ടിച്ചേർത്തു.
Story Highlights: UP Man Allegedly Murders Wife After She Thrashes Their Child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here