Advertisement

കർണാടക തെരഞ്ഞെടുപ്പ് : 57% ജനങ്ങളും സർക്കാർ ഭരണത്തിൽ അതൃപ്തരെന്ന് സിവോട്ടർ സർവേ

March 31, 2023
3 minutes Read
Karnataka election Cvoter Survey finds 57% want to change state government

കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി സിവോട്ടർ നടത്തിയ സർവേയിൽ 57 ശതമാനം പേർ സംസ്ഥാന സർക്കാർ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി. 17 ശതമാനം പേരാണ് സർക്കാരിൽ തൃപ്തി രേഖപ്പെടുത്തിയത്. 47% പേർ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ പ്രകടനം മോശമാണെന്ന് വിലയിരുത്തി. ( Karnataka election Cvoter Survey finds 57% want to change state government )

അടിസ്ഥാന സൗകര്യങ്ങൾ, തൊഴിലില്ലായ്മ എന്നിവയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് അഴിമതിയാണ്. അഴിമതി ചർച്ചാവിഷയമായ 2019 ലെ ഝാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു.

കർണാടകയിൽ കോൺഗ്രസ് വിജയിക്കുമെന്ന് 39% പേരാണ് അഭിപ്രായപ്പെട്ടത്. 34% പേർ ബിജെപി തന്നെ അധികാരത്തിൽ തിരികെയെത്തുമെന്ന് പ്രവചിച്ചു. എന്നാൽ ഈ പ്രവചനങ്ങൾ എപ്പോഴും ശരിയായി ഭവിക്കണമെന്നില്ല. 2022 ലെ ഹിമാചൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിവോട്ടർ നടത്തിയ സർവേയിൽ 46.6% വോട്ടർമാരും ബിജെപി വിജയിക്കുമെന്നാണ് പറഞ്ഞിരുന്നത്. 43.2% പേർ മാത്രമാണ് കോൺഗ്രസ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്. ഒടുവിൽ ഫലം വന്നപ്പോൾ ബിജെപി തോൽവി നേരിട്ടിരുന്നു.

Story Highlights: Karnataka election Cvoter Survey finds 57% want to change state government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top