Advertisement

ഇത് ഇന്ത്യ മുന്നണിയുടെ ദയനീയ പരാജയം, ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മുന്നേറ്റമുണ്ടാക്കും; കുമ്മനം രാജശേഖരൻ

December 3, 2023
0 minutes Read
Kummanam Rajasekharan response on bjp victory

കേന്ദ്രത്തിനെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയ പരാജയമാണ് ഈ തെരഞ്ഞെടുപ്പുകളിൽ കണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എൻഡിഎയുടേത് ഉജ്ജ്വല നേട്ടമാണ്. ജനങ്ങൾ സത്യത്തിനും ധർമ്മത്തിനും വേണ്ടി നിലകൊള്ളുമെന്ന് തെളിയിച്ചു. മോദിക്കെതിരെയുള്ള പ്രചാരണങ്ങളെ ജനങ്ങൾ പിഴുതെറിഞ്ഞുവെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാതി ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പ്രതിപക്ഷ മുന്നണി നടത്തുന്ന ശ്രമങ്ങളെ ജനങ്ങൾ തൂത്തെറിയുകയാണുണ്ടായത്. മോദിക്കൊപ്പം ജനങ്ങൾ ഉണ്ടെന്ന് തെളിയിച്ചു. കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങളുടേത് കപടനാടകമാണ്. കേരളത്തിലെ രണ്ട് മുന്നണികളും ഒന്ന് തന്നെയാണ്. ആ ഒന്നിനെതിരെ മറ്റൊരു ഒന്ന് കേരളത്തിലുണ്ട്. കേരളത്തിലെ ദിശാ സൂചകമാണ് മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മുന്നേറ്റത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രം​ഗത്തെത്തി. ഇത് ഭാരതത്തിന്റെ വിജയമെന്ന് സുരേന്ദ്രൻ പറഞ്ഞു. തകർക്കാനാവാത്ത വിശ്വാസമാണെന്നും ഉജ്ജ്വല സെമി ഫൈനൽ കടന്ന് തകർപ്പൻ ഫൈനലിലേക്ക് കടക്കുകയാണെന്നുമാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്ത്യ മുന്നണിയുടെ ജാതി കാർഡ് ജനങ്ങൾ തള്ളിക്കളഞ്ഞു. ബിജെപിയുടെ ജയം ജനങ്ങൾക്ക് മോദിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ്. 2024ലും ബിജെപി അധികാരത്തിലെത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നരേന്ദ്രമോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്ന് വി. മുരളീധരൻ ഫേസ്ബുക്കില്‍ കുറിച്ചു.ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണ്. വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്‍റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു. കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങള്‍ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിതെന്നും വി. മുരളീധരൻ കുറിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top