‘നിയമപോരാട്ടം തുടരും, ലോകായുക്തയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു’; ആർ എസ് ശശികുമാർ

ലോകായുക്ത വിധിയിൽ പ്രതികരണവുമായി ഹർജിക്കാരൻ ആർ.എസ് ശശികുമാർ. നിയമപോരാട്ടം തുടരുമെന്നും ലോകായുക്തയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയെന്നും ശശികുമാർ. ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പാടില്ല. ലോകായുക്ത ഫുള്‍ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. തനിക്ക് നീതി കിട്ടണം. ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടി ചില രാഷ്ട്രീയക്കാര്‍ സ്വീകരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്തയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിയെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: ‘Legal fight will continue, people have lost faith in Lokayukta’; RS Sasikumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here