Advertisement

റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

March 31, 2023
2 minutes Read
russian woman rape akhil custody

കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി നടപടി. പേരാമ്പ്ര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയിൽ വിട്ടത്. ( russian woman rape akhil custody )

മാർച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അഖിലിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് അഖിൽ നടത്തിയ കൊടിയ പീഡനങ്ങളുടെ കഥ യുവതി വെളിപ്പെടുത്തിയത്.

തുടർന്ന് അന്ന് തന്നെയാണ് കൂരാച്ചുണ്ട് സ്വദേശിയായ അഖിൽ അറസ്റ്റിലാകുന്നത്. ആഖിൽ ലഹരിക്ക് അടിമയെന്നാണ് റഷ്യൻ യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതിക്രൂര ലൈംഗിക പീഡനവും മർദനവും നേരിട്ടതായും യുവതി പറയുന്നു. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ കൈ – കാൽ മുട്ടുകൾക്ക് പരിക്കേറ്റു. നാട്ടിലേക്ക് മടങ്ങുന്നത് ഒഴിവാക്കാൻ തടങ്കലിൽ പാർപ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. പാസ്‌പ്പോർട്ട് വലിച്ചു കീറി എറിഞ്ഞതായും മൊബൈൽ നശിപ്പിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

Story Highlights: russian woman rape akhil custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top