സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി, ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

ഓടുന്ന കാറിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായി. ബെംഗളൂരു കോറമംഗളയ്ക്കടുത്തുള്ള നാഷണൽ ഗെയിംസ് വില്ലേജിനടുത്ത് വച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ നാലംഗ സംഘം കാറിൽ തട്ടികൊണ്ടു പോകുകയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയെ വീടിനു സമീപo റോഡിൽ ഉപേക്ഷിച്ചു. പെൺകുട്ടിയുടെ പരാതിയിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്.
മാർച്ച് 25 ന് രാത്രിയാണ് സംഭവം നടന്നത്. നാഷണൽ ഗെയിംസ് വില്ലേജിനടുത്ത് പാർക്കിൽ ഇരിക്കുകയായിരുന്നു യുവതിയും സുഹൃത്തും. ഈ സമയത്ത് പ്രതികളിലൊരാൾ ഇവരുടെ അടുത്തെത്തി രാത്രിയിൽ പാർക്കിലിരിക്കുന്നത് ചോദ്യം ചെയ്തു. യുവതിയുടെ സുഹൃത്ത് ഇവിടെ നിന്ന് പോയതോടെ പ്രതി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. പിന്നീട് ഇവർ ചേർന്ന് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബെംഗളൂരു പൊലീസ് വിശദീകരിച്ചു.
പീഡനത്തിന് ശേഷം അടുത്ത ദിവസം രാവിലെ യുവതിയെ സ്വന്തം വീടിനടുത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Story Highlights: Woman gang-raped in moving car in Bengaluru, police arrest 4 men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here