Advertisement

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

March 22, 2025
2 minutes Read

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി.

ഇന്നലെ ഉച്ചയ്ക്ക് കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Story Highlights : Malayali student jumps to Death from college building Bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top