കർണാടകയിൽ ബിജെപി എംഎൽഎ രാജിവച്ചു; തെരഞ്ഞെടുപ്പ് നേരിടുക കോൺഗ്രസ് ടിക്കറ്റിൽ

കർണാടകയിൽ ബിജെപി എംഎൽഎ രാജിവച്ചു. വിജയനഗര ജില്ലയിലെ കുഡ്‌ലിംഗിയിലെ എൻവൈ ഗോപാലകൃഷ്ണയാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് നീക്കം. ( BJP MLA quits likely to contest from congress )
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറുമായി ഗോപാലകൃഷ്ണ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. ആദ്യം കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ വർഷങ്ങളിൽ മൊളകൽമുരു മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ 2018 ൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനാൽ ഗോപാലകൃഷ്ണ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.
ഗോപാലകൃഷ്ണയ്ക്ക് പുറമെ ജെഡിഎസ് പ്രവർത്തകൻ എ.ടി രാമസ്വാമിയും പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് ചേക്കേറാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.
Story Highlights: BJP MLA quits likely to contest from congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here