Advertisement

സാങ്കേതിക സർവകലാശാലാ വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

April 1, 2023
2 minutes Read
saji gopinath

കേരള സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു. ഡോ. സിസാ തോമസ് സർവീസിൽ നിന്നും വിരമിച്ച സാഹചര്യത്തിലാണ് നിയമനം. അതേസമയം സർക്കാർ നൽകിയ കുറ്റാരോപണ മെമോയ്ക്ക് സിസാ തോമസ് വൈകാതെ മറുപടി നൽകിയേക്കും.

മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളുമായാണ് സിസ തോമസിനെ വിദ്യാർഥികളും ജീവനക്കാരും കെടിയുവിലേക്ക് സ്വീകരിച്ചതെങ്കിൽ ഇത്തവണ സജി ഗോപിനാഥിനെ ആനയിക്കാൻ ഇവർ പൂച്ചെണ്ടുമായാണ് എത്തിയത്. ഗവർണർ തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും കാരണംകാണിക്കൽ നോട്ടീസിലെ മറുപടി ഗവർണർക്ക് തൃപ്തികരമായെന്നാണ് കരുതുന്നതെന്നും ചുമതലയേറ്റ ശേഷം സജി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

Read Also: സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സിയായി ഡോ. സജി ഗോപിനാഥ് ഇന്ന് ചുമതലയേല്‍ക്കും

കെടിയു വിസി എംഎസ് രാജശ്രീയെ സുപ്രിംകോടതി അയോഗ്യയാക്കിയപ്പോൾ സജി ഗോപിനാഥിനെയാണ് സർക്കാർ പകരം നിർദേശിച്ചതെങ്കിലും കാരണംകാണിക്കൽ നോട്ടീസ് ചൂണ്ടിക്കാട്ടി ഗവർണർ സിസ തോമസിനെ നിയമിക്കുകയായിരുന്നു. ഹൈക്കോടതി ഇടപെടലും സിസ വിരമിച്ചതും പരിഗണിച്ചാണ് ഇപ്പോൾ മുൻ നിലപാട് തിരുത്തി ഗവർണർ ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥിന് കെടിയുവിന്റെ അധിക ചുമതല നൽകിയത്. അതിനിടെ സർക്കാർ നൽകിയ കുറ്റാരോപണ മെമോയ്ക്ക് സിസ തോമസ് വൈകാതെ മറുപടി നൽകും. സിസയെ ബുദ്ധിമുട്ടിക്കരുതെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവുള്ളതിനാൽ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കില്ല.

Story Highlights: Governor appoints Dr Saji Gopinath as KTU VC in-charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top