ആദ്യം അടിച്ചിട്ടു; പിന്നീട് എറിഞ്ഞിട്ടു; ഡൽഹിക്ക് എതിരെ ലക്നൗവിന് വിജയം

ലക്നൗ ബൗളർമാർ അരങ്ങു തകർത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് വിജയം. 50 റണ്ണുകൾക്കാണ് ലക്നൗവിന്റെ വിജയം. ടോസ് ലഭിച്ച ഡൽഹി ലക്നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഡൽഹിയുടെ പ്രതീക്ഷ തെറ്റിച്ച് 20 ഓവറുകളിൽ 193 റണ്ണുകളാണ് ലക്നൗ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഇന്നിംഗ്സ് 143 റണ്ണുകളിൽ അവസാനിപ്പിച്ചു. LGS won DC in IPL 2023
ആദ്യ ഇന്നിങ്സിൽ കൈൽ മയേഴ്സിന്റെ കൂറ്റനടികളിൽ നിന്ന് മികച്ച സ്കോർ നേടിയ ലക്നൗ രണ്ടാം ഇന്നിങ്സിലേക്ക് കാത്തു വെച്ചത് മാർക്ക് വുഡിനെ. നാല് ഓവറുകൾ എറിഞ്ഞ താരം നേടിയത് അഞ്ച് വിക്കറ്റുകൾ. വിട്ടുകൊടുത്തത് കേവലം പതിനാലു റണ്ണുകളും. താരത്തിന്റെ ചീറിപ്പാഞ്ഞു വന്ന വെടിയുണ്ടകൾക്ക് മുന്നിൽ സബ്ദരായി ഡൽഹി നിര. അഞ്ചാം ഓവറിൽ പൃഥ്വി ഷായുടെ വിക്കറ്റ് എടുത്ത് തുടങ്ങിയ വുഡ് പിന്നീട് മിച്ചൽ മാർഷ്, സർഫറാസ് ഖാൻ, അക്സർ പട്ടേൽ, ചെത്താൻ സക്കറിയ എന്നിവരുടെ വിക്കറ്റുകൾ.
Read Also: മഴ കളിച്ചു; കൊൽക്കത്തയെ 7 റൺസിനു തോല്പിച്ച് പഞ്ചാബ്
ടി20 ക്രിക്കറ്റിലെ തന്റെ നൂറാം വിക്കറ്റ് നേട്ടം, അർദ്ധ സെഞ്ച്വറി കടന്ന ഡേവിഡ് വാർണറുടെ (48 പന്തിൽ 56) വിക്കറ്റ് എടുത്ത് ആവേശ് ഖാൻ ആഘോഷിച്ചതോടെ മത്സരം ലക്നൗവിന്റെ വരുതിയിലാക്കി. അമൻ ഹക്കിം ഖാന്റെ വിക്കറ്റ് പിഴുതതും ആവേശ് ആയിരുന്നു. വാർണർക്ക് ശേഷം മത്സരം പ്രതിരോധിക്കാൻ ശ്രമിച്ച റോസ്സോയുവിനെ രവി ബിഷ്ണോയും കളികളത്തിനു പുറത്തേക്ക് അയച്ചു. റോവ്മൻ പോവെല്ലിന്റെ വിക്കറ്റ് നേടിയതും ബിഷ്‌ണോയി ആയിരുന്നു.
Story Highlights: LGS won DC in IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here