15 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ഇരുപത്തിരണ്ടുകാരന് 22 വർഷം കഠിന തടവും 150000 രൂപ പിഴയും
പാലക്കാട് കല്ലടിക്കോട് 15 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഇരുപത്തിരണ്ട്കാരന് 22 വർഷം കഠിന തടവും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. Man sentenced to prison for sexually assaulting 15-year-old girl
2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പതിനഞ്ച് വയസുകാരിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കേസിൽ കൊല്ലം ശൂരനാട് സ്വദേശി ഉമ്മടത്ത് വീട്ടിൽ ആദർശിന് 22 വർഷം കഠിന തടവും 150000 രൂപ പിഴയും ശിക്ഷയായി നൽകാൻ പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷ വിധിച്ചു. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി നിർദേശിച്ചു.
Read Also: ഓടുന്ന കാറിൽ 19-കാരിക്ക് കൂട്ടബലാത്സംഗം; നാലുപേർ അറസ്റ്റിൽ
കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആയിരുന്ന ടി ശശികുമാറാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷ വിജയകുമാർ ഹാജരായി.
Story Highlights: Man sentenced to prison for sexually assaulting 15-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here