Advertisement

ദമാമിൽ മരണപ്പെട്ട വാടാനാപ്പള്ളി അബ്ദുൽ റസാഖിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും

April 1, 2023
2 minutes Read
Abdul Razak

ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം ദമാമിൽ മരണപ്പെട്ട വാടാനാപ്പള്ളി അബ്ദുൽ റസാഖിന്റെ മയ്യിത്ത് ഇന്ന് രാത്രി തുഖ്ബ ഖബർസ്ഥാനിൽ തറാവീഹ് നമസ്ക്കാരത്തിനു ശേഷം ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. റസാഖിന്റെ മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകിട്ട് ഇശാ നമസ്ക്കാരത്തോടെ അൽ ഖോബാർ ഇസ്ക്കാൻ മസ്ജിദിൽ നിർവ്വഹിക്കുമെന്നും മയ്യിത്ത് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ഇഷാ നമസ്‌കാരത്തിന് മുൻപ് തന്നെ എത്തിച്ചേരേണമെന്നും അറിയിച്ചു. Man who died in Dammam will buried today

Read Also: റമദാൻ; ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ

ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഇരുപത് വർഷമായി പ്രവാസിയായ ഇദ്ദേഹം ഇപ്പോൾ ദമ്മാമിൽ അഡ്വർടൈസിഗ് കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു . നസീറയാണ് ഭാര്യ.

Story Highlights: Man who died in Dammam will buried today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top