ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് വിജയ്; ആദ്യ മണിക്കൂറിൽ തന്നെ ഫോളോവേഴ്‌സിന്റെ ഒഴുക്ക്

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരമാണ് ഇളയ ദളപതി വിജയ്. പക്ഷേ ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന് അക്കൗണ്ടുകളുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും ആദ്യ അക്കൗണ്ട് തുറന്നിരിക്കുകയാണ് ചാരം. ( actor vijay begins instagram account )
ലിയോ ലുക്കിയെ ഫോട്ടോയാണ് താരം ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഹലോ നൻബാസ് ആന്റ് നൻബീസ്’ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ കന്നി പോസ്റ്റ്. ചിത്രം പോസ്റ്റ് ചെയ്ത് നാല് മണിക്കൂറിനകം 2,057,164 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 2,36,775 കമന്റുകളും വന്നിട്ടുണ്ട്. അക്കൗണ്ടിൽ ഇതിനോടകം 2 മില്യൺ ഫോളോവേഴ്‌സും വന്നിട്ടുണ്ട്.
ഫേസ്ബുക്കിൽ 7.8 മില്യൺ ഫോഴോവേഴ്‌സാണ് വിജയ്ക്കുള്ളത്. ട്വിറ്ററിൽ 4.4 മില്യൺ ഫോളോവേഴ്‌സും താരത്തിനുണ്ട്.
Story Highlights: actor vijay begins instagram account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here