Advertisement

വൻ വിലക്കുറവ്, ആകർഷകമായ ഓഫറുകൾ; ശ്രദ്ധേയമായി സംസ്ഥാന സർക്കാരിന്റെ ‘എന്റെ കേരളം’ മേള

April 2, 2023
2 minutes Read
ente keralam stall ernakulam

വൻ വിലക്കുറവിൽ ആകർഷകമായ ഓഫറുകൾ ഒരുക്കി സംസ്ഥാന സർക്കാരിന്റെ ‘എന്റെ കേരളം’ വിപണന-പ്രദർശന മേള. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മേളയിൽ കെൽട്രോണിൽ നിർമ്മിക്കുന്ന നവീനമായ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ മുതൽ പരമ്പരാഗത മേഖലയിലെ കയറും കൈത്തറിയും വരെയുണ്ടെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ( ente keralam stall ernakulam )

‘ആകർഷകമായ വിധത്തിലാണ് വ്യവസായവകുപ്പിന്റെ സ്റ്റാളുകൾ ഇത്തവണ ‘എന്റെ കേരളം’ പ്രദർശനമേളയിൽ ഒരുക്കിയിരിക്കുന്നത്. കെൽട്രോണിൽ നിർമ്മിക്കുന്ന നവീനമായ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ മുതൽ പരമ്പരാഗതമേഖലയിലെ കയറും കൈത്തറിയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ സ്റ്റാളുകൾക്ക് സാധിക്കുന്നുണ്ട്. ഒപ്പം വ്യവസായവകുപ്പ് നൽകുന്ന സേവനങ്ങളെക്കുറിച്ചും കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി പ്രത്യേക സെക്ഷനും ഒരുക്കിയിട്ടുണ്ട്. ഈ മാറ്റം മനസിലാക്കുന്നതുകൊണ്ടാവണം വ്യവസായവകുപ്പ് സ്റ്റാളുകളിലും ഉദ്ഘാടന ദിവസം തന്നെ നല്ല തിരക്കാണ്. ഏപ്രിൽ 8 വരെ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മേളയിൽ ലക്ഷക്കണക്കിനാളുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സന്ദർശകരിലൂടെ കേരളത്തിലെ വ്യവസായസൗഹൃദ അന്തരീക്ഷം കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളും’ മന്ത്രിയുടെ പോസ്റ്റിൽ കുറിച്ചതിങ്ങനെ.

ഏപ്രിൽ 1ന് ആരംഭിച്ച മേള ഏപ്രിൽ 8 വരെ നീളും. എഫ്എംസിജി ഉത്പന്നങ്ങൾക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾക്കും വൻ വിലക്കിഴവും ആകർഷകമായ ഓഫറുകളും ഇവിടെയുണ്ടാകും.

ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് :

കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി എറണാകുളം മൈറൈൻ ഡ്രൈവിൽ എക്സ്സ്പ്രസ് മാർട്ട് തുറന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടുബന്ധിച്ച് ഏപ്രിൽ ഒന്നുമുതൽ എട്ടുവരെ നടക്കുന്ന എന്റെ കേരളം പ്രദർശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്‌ലെറ്റ് സജ്ജീകരിക്കുന്നത്.
എഫ്എംസിജി ഉത്പന്നങ്ങൾക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾക്കും വൻ വിലക്കിഴവും ആകർഷകമായ ഓഫറുകളും ഇവിടെയുണ്ടാകും.

Story Highlights: ente keralam stall ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top