പിടിച്ചുനിന്ന് തകര്‍ത്തടിച്ച് തിലക് വര്‍മ; ബാംഗ്ലൂരിന് ജയിക്കാന്‍ 172 റണ്‍സ്

ബാറ്റിങ് വെടിക്കെട്ട് സമ്മാനിക്കാതെ മുന്‍നിര താരങ്ങള്‍ കൂടാരം കയറിയിട്ടും യുവതാരത്തിന്റെ അങ്കലാപ്പൊന്നുമില്ലാതെ കഴിഞ്ഞ ഐപിഎല്ലിനെ പ്രകടന മികവ് ആവര്‍ത്തിച്ച് തിലക് വര്‍മ ബാറ്റേന്തിയപ്പോള്‍ ബാംഗ്ലൂരിന് മുകളില്‍ 172 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മുംബൈ.
പത്ത് പന്തില്‍ ഒരു റണ്‍സുമായി ക്യാപ്റ്റന്‍ രോഹിതും പതിമൂന്ന് പന്തില്‍ പത്ത് റണ്‍സുമായി ഇഷാന്‍ കിഷനും അഞ്ച് റണ്‍സ് മാത്രമെടുത്ത് കാമറൂണ്‍ ഗ്രീനും ഇന്ത്യന്‍ ടീമിലെ ബാറ്റിങ് ഫോമില്ലായ്മ തുടര്‍ന്ന് 15 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും പുറത്തായിടത്താണ് തിലക് വര്‍മയുടെ വണ്‍മാന്‍ ഷോ. 46 പന്തില്‍ 84 റണ്‍സാണ് തിലക് അടിച്ചുകൂട്ടിയത്. ബാംഗ്ലൂരിന് വേണ്ടി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബാംഗ്ലൂരിന് വേണ്ടി പന്തെറിഞ്ഞവരില്‍ മാക്‌സ്‌വെല്‍ ഒഴികെ എല്ലാവര്‍ക്കും വിക്കറ്റ് നേട്ടത്തിലെത്താന്‍ കഴിഞ്ഞു. മാക്‌സ്വെല്‍ ഒരു ഓവറില്‍ 16 റണ്‍സ് വഴങ്ങി. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ സിറാജും ബൗളിങില്‍ തിളങ്ങി. ബാംഗ്ലൂരിന്റെ പ്രതീക്ഷയായ ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 43 റണ്‍സാണ് വിട്ടുകൊടുത്തത്.
Read Also: വിജയത്തുടക്കം സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍
മുംബൈ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം കോലിയും ഡ്യുപ്ലസിസും അടങ്ങുന്ന ബാറ്റിങ് നിരയ്ക്ക് എളുപ്പത്തില്‍ മറികടക്കാനാകുമെന്നാണ് ആരാധക പ്രതീക്ഷ.
Story Highlights: IPL 2023 Bengaluru target 172 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here