Advertisement

പരുക്കേറ്റ വില്ല്യംസൺ ഐപിഎലിൽ നിന്ന് പുറത്ത്

April 2, 2023
7 minutes Read
ipl kane williamson injury

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ ഗുജറാത്ത് ടൈറ്റൻസ് താരം കെയിൻ വില്ല്യംസൺ ഐപിഎലിൽ നിന്ന് പുറത്ത്. ഇക്കാര്യം ഗുജറാത്ത് ടൈറ്റൻസ് ഔദ്യോഗികമായി അറിയിച്ചു. വേഗം പരുക്ക് ഭേദമാവട്ടെയെന്ന് ആശംസിക്കുന്നു എന്നും എത്രയും വേഗം കളിക്കളത്തിലേക്ക് തിരികെയെത്തട്ടെ എന്നും ടൈറ്റൻസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. (ipl kane williamson injury)

ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയുന്നതിനിടെയാണ് വില്ല്യംസണു പരുക്കേറ്റത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വില്ല്യംസൺ ഋതുരാജ് ഗെയ്ക്‌വാദിൻ്റെ ഒരു സിക്സർ തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിനു പരുക്കേൽക്കുകയായിരുന്നു. സിക്സർ തടയാൻ വില്ല്യംസണു സാധിച്ചെങ്കിലും താരം നിലത്തുവീണു. നിലത്തുവീണയുടൻ തൻ്റെ വലതു കാൽമുട്ട് പൊത്തിപ്പിടിച്ച താരത്തെ താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടിൽ നിന്നു കൊണ്ടു പോയത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ വില്ല്യംസൺ ബാറ്റ് ചെയ്യാനെത്തിയില്ല. വില്ല്യംസണു പകരം സായ് സുദർശൻ ഇംപാക്ട് പ്ലയറായി കളിച്ചു.

Read Also: ആദ്യ കളിയിൽ തന്നെ കാൽമുട്ടിനു പരുക്ക്; കെയിൻ വില്ല്യംസണ് സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

മത്സരത്തിൽ ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയ 178 റണ്ണുകൾ ഗുജറാത്ത് ടൈറ്റൻസ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ചു രാഹുൽ തെവാട്ടിയയും റാഷിദ് ഖാനുമാണ് ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും തിളങ്ങിയതാണ് ഗുജറാത്തിനെ സഹായിച്ചത്. ഐപിഎല്ലിൽ ഇതുവരെ ചെസ് ചെയ്ത പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയം ഗുജറാത്ത് നേടിയിട്ടുണ്ട്. നിർണായക വിക്കറ്റുകൾ എടുക്കുകയും രണ്ട് ബൗണ്ടറികൾ നേടി ടീമിന്റെ വിജയത്തിന് നിർണായക പങ്കു വഹിച്ച റാഷിദ് ഖാനാണ് മത്സരത്തിലെ മികച്ച താരം.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പിഴുത ഗുജറാത്ത് ടൈറ്റൻസ് ബൗളർമാരാണ് ടോസ് നഷ്ടപെട്ട ബാറ്റിങ്ങിറങ്ങിയ ചെന്നൈയുടെ സ്‌കോർ 178ൽ ഒതുക്കിയത്. കൃത്യമായി പ്രതിരോധിച്ചിരുന്നെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്ന മത്സരമാണ് ചെന്നൈ കൈവിട്ടു കളഞ്ഞത്. മൂന്ന് വിക്കറ്റുകൾ എടുത്ത് രാജ്വർദ്ധൻ ഹൻഗർഗേക്കർ ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റുള്ള ബോളർമാർ തിളങ്ങാതിരുന്നത് ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി.

Story Highlights: ipl kane williamson injury update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top