പെട്ടന്നുണ്ടായ ആക്രമണത്തില്‍ തീ ആളിപ്പടര്‍ന്നു; ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ യാത്രക്കാര്‍
കോഴിക്കോട് ഓടുന്ന ട്രെയിനില്‍ സഹയാത്രകരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സ് എന്നയാളെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.(Passengers response fire in train Kozhikode)
അക്രമി എന്തോ ഇന്ധനം ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊള്ളലേറ്റ അദ്വൈത് ട്വന്റിഫോറിനോട് പറഞ്ഞു. പെട്ടന്നുണ്ടായ ആക്രമണമാണെന്നും തീ ആളിപ്പടര്‍ന്നെന്നും അദ്വൈത് പറഞ്ഞു. ദേഹത്തേക്ക് ഇന്ധനം ഒഴിച്ച് തീകൊളുത്തിയ ശേഷം അക്രമി ഓടിരക്ഷപെട്ടെന്ന് പരുക്കേറ്റ യാത്രക്കാരി സജിഷ പറഞ്ഞു.
തീപടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായെന്ന് യാത്രക്കാര്‍ പറഞ്ഞു. അക്രമി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത് പാലത്തിന് മുകളിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. ചുവന്ന തൊപ്പി വച്ചയാളാണ് ഓടിരക്ഷപെട്ടതെന്ന് ട്രെയിലുണ്ടായിരുന്ന യാത്രക്കാരി 24നോട് പ്രതികരിച്ചു. തീപടര്‍ന്ന കമ്പാര്‍ട്ട്‌മെന്റ് കോരപ്പുഴ പാലത്തിന് മുകളില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷിയും പറഞ്ഞു.
Story Highlights: 10 year old boy saves three friends from drowning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here