റമദാനില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ

റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. ഇതിനോടകം നിരവധിപേരെ അറസ്റ്റുചെയ്തതായി ദുബായ് പൊലീസും ഷാര്‍ജ പൊലീസും വ്യക്തമാക്കി. ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ കാമ്പെയിനിനും പൊലീസ് തുടക്കമിട്ടിട്ടുണ്ട്.(UAE steps up action against beggars during Ramadan)
റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും നിരവധി പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. ഭിക്ഷാടനം കുറ്റമാണ് എന്ന തലക്കെട്ടില്‍ കാമ്പെയിനിന് ഷാര്‍ജ പൊലീസ് തുടക്കമിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വിഡിയോയും അധികൃതര്‍ പുറത്തുവിട്ടു.
ഭിക്ഷാടകരില്‍ ഭൂരിഭാഗവും വിസിറ്റ് വിസയില്‍ രാജ്യത്തെത്തി ഭിക്ഷാടനം നടത്തുന്നവരാണ്. ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ പ്രവര്‍ത്തനം നടത്തിവരുന്നതായും നിരവധി പേരെ ഇതിനോടകം പിടികൂടിയതായും ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം അല്‍ അജല്‍ പറഞ്ഞു.
ഷാര്‍ജയിലെയും ദുബായിലെയും ചില ടൂറിസം കമ്പനികളാണ് ഇത്തരക്കാരെ മാസ ശമ്പളവ്യവസ്ഥയില്‍ രാജ്യത്തെത്തിച്ചതെന്ന് പിടിയിലായര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. റമദാന്റെ ആദ്യ ദിവസങ്ങളില്‍ ദുബായിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25 ഭിക്ഷാടകര്‍ അറസ്റ്റിലായെന്ന് ദുബായ് പൊലീസും അറിയിച്ചു. പിടിയിലായവരില്‍ 12 പുരുഷന്മാരും 13 സ്ത്രീകളുമാണെന്ന് സിഐഡി മേധാവി പറഞ്ഞു. ഭിക്ഷാടകരോട് സഹകരിക്കുകയോ സഹതാപം പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നു പൊലീസ് നിര്‍ദേശിച്ചു.
Story Highlights: UAE steps up action against beggars during Ramadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here