Advertisement

നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ സൂരജ് ബെറി ചുമതലയേറ്റു

April 2, 2023
2 minutes Read
Suraj Berry Assumes Charge As Indian Navy's New Chief Of Personnel

ഇന്ത്യൻ നാവികസേനയുടെ പുതിയ ചീഫ് ഓഫ് പേഴ്സണൽ ആയി വൈസ് അഡ്മിറൽ സൂരജ് ബെറി ചുമതലയേറ്റു. നാവികസേനയിൽ 39 വർഷത്തിലേറെ സേവനമനുഷ്ഠിച്ച് വെള്ളിയാഴ്ച വിരമിച്ച വൈസ് അഡ്മിറൽ സതീഷ് കുമാർ നംദിയോ ഘോർമാഡെയുടെ പിൻഗാമിയാണ് അദ്ദേഹം.

വൈസ് അഡ്മിറൽ സൂരജ് ബെറി ഗണ്ണറിയിലും മിസൈൽ യുദ്ധത്തിലും വിദഗ്ധനാണെന്നും, 1987 ജനുവരി 1 ന് കമ്മീഷൻ ചെയ്തതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയിലെയും മാലിദ്വീപിലെയും സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ബെറിയുടെ സേവനങ്ങൾക്ക് 2006-ൽ വിശിഷ്ട സേവാ മെഡലും, കർത്തവ്യത്തോടുള്ള അർപ്പണബോധത്തിന് 2015-ൽ നൗ സേന മെഡലും (നാവികസേനയുടെ മെഡൽ) ലഭിച്ചിട്ടുണ്ട്.

Story Highlights: Vice Admiral Suraj Berry Assumes Charge As Indian Navy’s New Chief Of Personnel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top