Advertisement

സ്ഥിരം യാത്രക്കാരിയായ ടീച്ചർക്ക് യാത്രയയപ്പ് നൽകി ബസ് ജീവനക്കാർ

April 3, 2023
Google News 2 minutes Read
malapuram teacher's farewell

വിരമിച്ച പ്രിയ അധ്യാപികയ്ക്ക് ഒരു നാട് ഒരുക്കിയ യാത്രയയപ്പാണ് മലപ്പുറത്തുകാരുടെ ഇപ്പോഴത്തെ ചർച്ച വിഷയം. 25 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ ജീവനക്കാരാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് യാത്രയയപ്പ് നൽകിയത്. മഞ്ചേരി എഎംയുപി സ്കൂളിലെ അധ്യാപികയായ എം അരുണയ്ക്കാണ് ക്കാണ് തിരൂർ റൂട്ടിലോടുന്ന കെടിഎസ് ബസും സ്കൂളും യാത്രയയപ്പ് ഒരുക്കിയത്.

അക്ഷരവെളിച്ചം പകർന്ന് നൽകി നീണ്ട 25 വർഷത്തെ അധ്യാപന ജീവിതത്തിന് വിട നൽകി അരുണ ടീച്ചർ വെസ്റ്റ് കോഡൂർ എഎംയുപി സ്കൂളിനോട് വിട പറഞ്ഞു. അധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനത്തോടെയാണ് ടീച്ചർ ഈ പടിയിറങ്ങുന്നത്. അത്രയേറെ ആദരവോടെയാണ് സ്ക്കൂളും, ടീച്ചർ സ്ഥിരമായി സഞ്ചരിക്കുന്ന ബസ്സും ടീച്ചർക്ക് യാത്രയപ്പ് ഒരുക്കിയത്. ബസ്സിലെ സ്ഥിരം യാത്രക്കാരി എന്നതിലുപരി തങ്ങളെ പഠിപ്പിച്ച പ്രിയ അധ്യാപിക എന്ന സ്നേഹവും, ആദരവും ഇക്കൂട്ടത്തിൽ ചിലർക്ക് ഉണ്ട്.

മഞ്ചേരി വയപ്പാറപ്പടി സ്റ്റോപ്പിൽ നിന്നാണ് എല്ലാ ദിവസവും രാവിലെ അരുണ ടീച്ചർ ബസ് കയറുന്നത്. അധ്യാപികയായി നിയമനം ലഭിച്ചതു മുതൽ ഈ ബസിലാണ് യാത്ര. ഇടക്ക് ബസിലെ ജീവനക്കാർ, ഉടമ, ബസിന്റെ നിറം തുടങ്ങിയവ മാറിയെങ്കിലും അരുണ ടീച്ചറുടെ യാത്രയ്ക്കും ബസിന്റെ പേരിനും ഒരു മാറ്റവുമില്ല. ടീച്ചറുടെ വീട്ടിലെത്തി കേക്ക് മുറിച്ചും കെടിഎസ് ബസിന്റെ സ്നേഹാദരമായി ഫലകം നൽകിയാണ് വിദ്യാർത്ഥികളും ബസ്സിലെ ജീവനക്കാരുമായ പ്രിയപ്പെട്ടവർ ടീച്ചർക്ക് യാത്രയപ്പ് ഒരുക്കിയത്.

Story Highlights: bus staff gave farewell to the teacher who was a regular passenger

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here