ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. പവന് 240 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയിലെത്തി.(Gold rate declined april 3)
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന് 44000 രൂപയിലുമായിരുന്നു കേരളത്തില്‍ വ്യാപാരം നടന്നത്. മാര്‍ച്ച് 31നു ഗ്രാമിന് 30 രൂപ കൂടിയ ശേഷം ഏപ്രിലില്‍ ആദ്യ രണ്ടു ദിവസങ്ങളിലും വിലക്ക് ചാഞ്ചാട്ടമില്ലായിരുന്നു. ഇതിന് ശേഷം ഇന്നാണ് വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.
Read Also:ഒന്നാം സമ്മാനമടിച്ചത് പട്ടാമ്പിയിൽ; അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു
മാര്‍ച്ച് 18നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
Story Highlights: Gold rate declined april 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here