ട്രെയിന്‍ ആക്രമണത്തില്‍ പൊള്ളലേറ്റ എല്ലാവര്ക്കും സൗജന്യ ചികിത്സ നല്‍കണം; നിര്‍ദേശം നല്കി ആരോഗ്യമന്ത്രി

കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. (Health minister says government give free treatment to elathur train attack victims)
അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിന്റെ കോച്ചുകളില്‍ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടൂവ് ട്രെയിനിന്റെ ഡി1, ഡി2 കോച്ചുകളിലാണ് പരിശോധന. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാറ്റിയിട്ട ബോഗികളിലാണ് ഫൊറന്‍സിക് പരിശോധന നടക്കുന്നത്.
കേസില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായാണ് പൊലീസ് നല്കുന്ന വിവരം. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പൊലീസ് പുറത്തുവിടുന്നത്.
പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു.
Story Highlights: Health minister says government give free treatment to elathur train attack victims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here