ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കെഎസ്ആർടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; അപകടം ഒഴിവായി

ബെംഗളൂരു-മൈസൂരു അതിവേഗ പാതയിലൂടെ പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബെംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കേരള ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിന്റെ ഡ്രൈവർ ഷൈമോജിനാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്.(ksrtc bus driver faints bengaluru mysuru-expressway)
ശനിയാഴ്ച പുലർച്ചെ 12-ഓടെ മാണ്ഡ്യയിലെ മേൽപ്പാലത്തിന് മുകളിൽ ബസ് എത്തിയപ്പോഴായിരുന്നു സംഭവം. ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് കയറാൻ തുടങ്ങിയ . ഉടൻ കണ്ടക്ടർ ഇടപെട്ട് ബസ് ബ്രേക്ക് ചവിട്ടി നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
ഫ്ലൈഓവറിന്റെ വശത്തെ സുരക്ഷാ മതിലിനോടുചേർന്നാണ് ബസ് നിന്നത്. ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് നാട്ടിലേക്കുപോകുന്ന യാത്രക്കാരായിരുന്നു ബസിൽ. തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു.
രാത്രിമുഴുവൻ യാത്രക്കാർ മൈസൂരു ബസ് സ്റ്റാൻഡിൽ കുടുങ്ങിക്കിടന്നു. കെ.ആർ.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയിലും കൺട്രോൾറൂമിലും ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. രാവിലെ ആറുമണിയോടെ ഡ്രൈവർ ആരോഗ്യനില വീണ്ടെടുത്തശേഷമാണ് യാത്ര തുടർന്നത്.
Story Highlights: ksrtc bus driver faints bengaluru mysuru-expressway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here