Advertisement

ഇത് “ചക്കപ്പഴം” ആമിയല്ലേ; സിനിമയിലേക്ക് ചുവടുവച്ച് സാധിക, ‘ജവാനും മുല്ലപ്പൂവും’ തിയേറ്ററുകളിൽ

April 3, 2023
1 minute Read

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ കൊച്ചുമിടുക്കിയാണ് സാധിക സുരേഷ്. കുറുമ്പും കുസൃതിയുമായി ആമി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്കിടയിലേക്ക് കടന്നുവന്ന സാധിക ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നവാഗതനായ രഘു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രം ഒരുക്കിയിരിക്കുന്നത്. 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ എന്ന ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.

രാഹുൽ മാധവ്, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് 4 മ്യൂസിക്സ് ആണ്.

വ്യത്യസ്തവും സ്വാഭാവികവുമായ അഭിനയ രീതി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ് ചക്കപ്പഴത്തിലെ ഓരോ അഭിനേതാക്കളും. പലരും ശക്തമായ വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിലും സജീവമാകുകയുമാണ്. വളരെ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് സാധിക ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിൽ എത്തുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top