Advertisement

മധു ഇന്നും ഒരു നൊമ്പരമാണ്; കേരളം ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് എല്ലാ കാര്യത്തിലും മാതൃക; കെ ടി ജലീൽ

April 4, 2023
2 minutes Read
k t jaleel on madhu murder case

സംസ്ഥാന പൊലീസും സർക്കാരും മധുവിനായി നിലകൊണ്ടുവെന്ന് കെ ടി ജലീൽ. പഴുതടച്ച അന്വേഷണം കുറ്റക്കാരെ നിയമത്തിൻ്റെ മുന്നിലെത്തിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടർ കയ്യും മെയ്യും മറന്ന് പ്രവർത്തിച്ചു. സർക്കാർ ഒരു ദാക്ഷിണ്യവും കാണിച്ചില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. (k t jaleel on madhu case verdict)

മധുമാർ ഇനി ഉണ്ടാവരുത്. നിരവധി നിരപരാധികളെ കൊന്ന് തള്ളിയ കാപാലികരെ ഗുജറാത്തിൽ കുറ്റവിമുക്തരാക്കുമ്പോഴാണ് കേരളത്തിൽ നിന്നുള്ള ഈ ശുഭ വാർത്ത. കേരളം ഗുജറാത്ത് ഉൾപ്പടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും എല്ലാ കാര്യത്തിലും മാതൃകയാണെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്

മധു ഇന്നും ഒരു നൊമ്പരമാണ്. വിശപ്പ് സഹിക്കാനാവാതെ വന്നപ്പോൾ അൽപം അരിയെടുത്ത കുറ്റത്തിനാണ് മനസ്സാക്ഷി ഇല്ലാത്ത ഒരു സംഘം ആളുകൾ ആ പാവം മനുഷ്യനെ മർദ്ദിച്ച് അവശനാക്കി കൊന്നത്. മാപ്പർഹിക്കാത്ത കുറ്റം. പടച്ച തമ്പുരാൻ പൊറുക്കാത്ത അപരാധം. എങ്ങിനെ തോന്നി ആ മനുഷ്യക്കോലത്തിനു മേൽ കൈ വെക്കാൻ. പതിനാറ് പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെയറിയാം.

പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കാം. പോലീസും സർക്കാരും മധുവിനായി നിലകൊണ്ടു. പഴുതടച്ച അന്വേഷണം കുറ്റക്കാരെ നിയമത്തിൻ്റെ മുന്നിലെത്തിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടർ കയ്യും മെയ്യും മറന്ന് പ്രവർത്തിച്ചു. സർക്കാർ ഒരു ദാക്ഷിണ്യവും കാണിച്ചില്ല.
മധുമാർ ഇനി ഉണ്ടാവരുത്. നിരവധി നിരപരാധികളെ കൊന്ന് തള്ളിയ കാപാലികരെ ഗുജറാത്തിൽ കുറ്റവിമുക്തരാക്കുമ്പോഴാണ് കേരളത്തിൽ നിന്നുള്ള ഈ ശുഭ വാർത്ത. കേരളം ഗുജറാത്ത് ഉൾപ്പടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും എല്ലാ കാര്യത്തിലും മാതൃകയാണ്.

Story Highlights: k t jaleel on madhu case verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top