ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി; മധുവിന് വേണ്ടി പോരാടിയ രാജേഷ് എം. മേനോന്‍

അട്ടപ്പാടി മധു വധക്കേസില്‍ പ്രതിസന്ധികള്‍ തുടരെ തുടരെ മധുവിന്റെ കുടുംബത്തെ വേട്ടയാടിയപ്പോള്‍ അവരുടെ ഏക പ്രതീക്ഷയായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ തളരാതെ മധുവിന് നീതി നേടിക്കൊടുക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന പേരാണ് രാജേഷ് എം മേനോന്റേത്.(Rajesh M Menon reacts to court verdict in Attappadi Madhu case)
അഡ്വ. സി രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ നിയമിച്ചത്. അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു രാജേഷ് എം മേനോന്‍. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വിധിപ്രസ്താവനത്തിന് ശേഷം പ്രോസിക്യൂഷന്‍ പ്രതികരിച്ചു.
നിലവിലെ വിധി പ്രസ്താവത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് വിധിപ്രസ്താവത്തിന്റെ പൂര്‍ണ രൂപം കിട്ടിയ ശേഷം പറയാമെന്നായിരുന്നു മറുപടി. സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥ വരെയുണ്ടായി. എല്ലാം പരിഗണിച്ചുകൊണ്ടുള്ള അനുകൂലമായ വിധിയാണുണ്ടായത്. അദ്ദേഹം ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും കേസില്‍ നിര്‍ണായകമായെന്നും രാജേഷ് എം മേനോന്‍ പറഞ്ഞു.
Read Also: ഇത് നീതിയുടെ ആശ്വാസം; കോടതിയില്‍ ചെറുപുഞ്ചിരിയോടെ മധുവിന്റെ കുടുംബം
ഒന്നാം പ്രതിഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, 9ാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു. ജാമ്യം ലഭിക്കുന്ന കുറ്റമാണ് പതിനാറാം പ്രതിക്ക്.
പ്രതികള്‍ക്കെതിരായ എസ് എസ്ടി അതിക്രമം 304(2) വകുപ്പ് കേസില്‍ തെളിഞ്ഞു.
മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.
Story Highlights: Rajesh M Menon reacts to court verdict in Attappadi Madhu case