ബിജെപിക്ക് വേണ്ടി മാത്രമേ ഞാൻ പ്രചാരണം നടത്തൂ, പക്ഷെ മത്സരിക്കാനില്ല; കിച്ച സുധീപ്

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കന്നഡ നടൻ കിച്ച സുദീപ്. വ്യകതിപരമായ ബന്ധത്തിന്റെ പേരിലാണ് പ്രചാരണം. മുഖ്യമന്ത്രി പറയുന്നവർക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങും.(I will only campaign for BJP, not contest- Kichcha Sudeep)
തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ഇതിനർത്ഥം താൻ ബിജെപിയിൽ ചേരും എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറയുന്നവർക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
മുഖ്യമന്ത്രി ബൊമ്മൈയുമായി എനിക്ക് ആഴത്തിലുള്ള ആത്മബന്ധമുണ്ട്. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും. എന്റെ ജീവിതത്തിൽ എന്നെ പിന്തുണച്ച നിരവധി ആളുകളുണ്ട്, അവരിൽ ഒരാളാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയാണ്. അതുകൊണ്ട് ഞാൻ ബിജെപിക്ക് പിന്തുണ നൽകും. പാർട്ടിക്ക് വേണ്ടിയല്ല, അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത്.
എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചിരുന്നു. ആരാണ് എനിക്ക് അത് അയച്ചതെന്ന് നന്നായി അറിയാം. സിനിമാ മേഖലയിലുള്ള ഒരാളിൽ നിന്നാണ് അത് വന്നത്. അവർക്കുള്ള മറുപടി ഉചിതമായ സമയത്ത് ഞാൻ നൽകിയിരിക്കും.പ്രചാരണം നടത്തുന്നുവെങ്കിൽ അത് ബിജെപിക്ക് വേണ്ടി മാത്രമാകും എന്നും കിച്ച സുധീപ് പറഞ്ഞു.
Story Highlights: I will only campaign for BJP, not contest- Kichcha Sudeep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here