കന്നഡ താരങ്ങളായ കിച്ച സുദീപും ദര്‍ശനും ബിജെപിയിലേക്ക്

കന്നഡ സിനിമാതാരങ്ങളായ കിച്ച സുധീപും ദര്ശന് തുഗുദീപയും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് കേന്ദ്ര വാർത്താ ഏജൻസിയയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30നാണ് ഇത് നടക്കുകയെന്നാണ് റിപ്പോർട്ട്.(Kannada Stars Darshan, Kiccha Sudeep To Join BJP Today)
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അഗത്വമെടുക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കിച്ച സുദീപിന്റെ വലിയ ആരാധകവൃന്ദത്തെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി സ്വാധീനിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് ബിജെപി നീക്കം.
കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പ്രചരണത്തിനായി കര്‍ണാടയിലെ പരിപാടികളില്‍ കിച്ച സുദീപ് പങ്കെടുക്കുമെങ്കിലും കല്യാണ മേഖലയിലായിരിക്കും കൂടുതല്‍ ശ്രദ്ധ.
മെയ് 10 നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണല്‍ നടക്കുക. കോണ്‍ഗ്രസും ജെഡിഎസും സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 8 ന് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പപറഞ്ഞത്.
Story Highlights: Kannada Stars Darshan, Kiccha Sudeep To Join BJP Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here