Advertisement

സമനില തെറ്റിക്കാതെ ലിവർപൂളും ചെൽസിയും; ചാമ്പ്യൻസ് ലീഗ് യോഗ്യത അനിശ്ചിതത്വത്തിൽ

April 5, 2023
2 minutes Read
Fabinho and Jano Felix on liverpool vs Chelsea match

ലിവർപൂളും ചെൽസിയും പരസ്പരം മത്സരിക്കാനിറങ്ങുമ്പോൾ സമനിലയിൽ കൈകൊടുത്ത് പിരിയുന്ന ചടങ്ങ് കഴിഞ്ഞ മൂന്ന് വർഷമായി ഇംഗ്ലീഷ് ഫുട്ബോളിലുണ്ട്. അതിൽ ഒരു മാറ്റവും വരുത്താതെയാണ് ഇന്ന് ചെൽസിയുടെ ഹോം മൈതാനമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ഇരു ടീമുകളും ഇറങ്ങിയത്. ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ ചെൽസിക്കായി കായ് ഹവർട്സ് വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ അനുവദിച്ചില്ല. ഇന്നത്തെ മത്സരം പൂർത്തിയായതോടെ 28 മത്സരങ്ങളിൽ നിന്ന് 12 വിജയം 7 സമനില 9 തോൽവിയുമായി 43 പോയിന്റുകൾ നേടി എട്ടാം സ്ഥാനത്താണ് ലിവർപൂൾ. ചെൽസിയാകട്ടെ 29 മത്സരങ്ങളിൽ നിന്ന് 10 വിജയം 9 സമനില 10 തോൽവിയുമായി പതിനൊന്നാം സ്ഥാനത്താണ്. Liverpool vs Chelsea English Premier League match draw

അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള യോഗ്യതയിൽ നിന്ന് അകലെയാണ് ഇരു ടീമുകളും. പരിക്കുകളും താരങ്ങളുടെ പ്രായവും ലിവർപ്പൂളിന്റെ വില്ലനാകുന്നു. മുഖ്യ പരിശീലകൻ ക്ളോപ്പ് മെനയുന്ന തന്ത്രങ്ങൾ കളിക്കളത്തിൽ പിഴയ്ക്കുകയാണ്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിൽ മധ്യ നിരയിലേക്ക് പുതിയ താരങ്ങളെ എത്തുക സാധിക്കാതിരുന്നത് ടീമിന് തിരിച്ചടിയാകുന്നുണ്ട്.

Read Also: ഇരട്ട ഗോളുകളുമായി റൊണാൾഡോയും ടാലിസ്കയും; ജയം തുടർന്ന് അൽ നാസർ

മുഖ്യ പരിശീലകൻ ഗ്രഹാം പോട്ടറിന് പുറത്താക്കിയ ശേഷം ആദ്യത്തെ മത്സരത്തിനാണ് ചെൽസി ഇന്ന് ഇറങ്ങിയത്. പോട്ടറിന് കീഴിൽ ധാരളം വമ്പൻ സൈനിംഗുകൾ ടീം നടത്തിയിരുന്നെകിലും ലീഗ് മത്സരങ്ങളിൽ ജയിക്കാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് ടീം യോഗ്യത നേടിയിട്ടിട്ടുണ്ട്. ലിവർപൂളിനെ തകർത്തുവരുന്ന റയൽ മാഡ്രിഡാണ് ക്വാർട്ടറിൽ എതിരാളികൾ.

Story Highlights: Liverpool vs Chelsea English Premier League match draw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top