തിരുവനന്തപുരം പാറശാലയിൽ തായ്ലാൻഡ് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം പാറശാലയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ്സിലെ യാത്രക്കാരിൽ നിന്നും തായ്ലാൻഡ് കഞ്ചാവ് പിടികൂടി. കവടിയാർ സ്വദേശി വരുൺ ബാബു ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്. പാറശാല പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ( thiruvananthapuram Thailand ganja seized )
പാറശ്ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസും ആന്റി നാർക്കോട്ടിക് ടിമും നടത്തിയ പരിശോധനയിലാണ് തായ്ലൻഡ് കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്.ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സിലെ യാത്രക്കാരായിരുന്നു കവടിയാർ സ്വദേശി വരുൺ ബാബുവും ചുള്ളിമാനൂർ സ്വദേശി വിനിഷയും.പരശുവയ്ക്കലിൽ വച്ച് ബസ് തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഇവരുടെ ബാഗിനുള്ളിൽ ഒളിപ്പിച്ചിരുന്ന തായ്ലൻഡ് കഞ്ചാവ് കണ്ടെടുത്തത്.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
ഇരുപത് ഗ്രാമോളം തായ്ലൻഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്.വിപണിയിൽ വലിയ വില വരുന്ന കഞ്ചാവാണിതെന്നു പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.വരുൺ ബാബു മുൻപും ലഹരിക്കടത്തു കേസിലെ പ്രതിയാണ്.വിനിഷയ്ക്കെതിരെയും ക്രിമിനൽ കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു.
Story Highlights: thiruvananthapuram Thailand ganja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here