‘കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി’; കൂടുമാറ്റത്തിന് പിന്നാലെ വിമര്‍ശനവുമായി അനില്‍ ആന്റണി

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ വിമര്‍ശനവുമായി അനില്‍ കെ ആന്റണി. കോണ്‍ഗ്രസ് രാജ്യതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അനില്‍ ആന്റണിയുടെ വിമര്‍ശനം. രണ്ടോ മൂന്നോ വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. നേതൃത്വത്തിലുള്ളവര്‍ രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അനില്‍ ആന്റണി പറഞ്ഞു.(Anil K Antony criticize Congress Leadership)
കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിന് വേണ്ടിയാണെന്നും ബിജെപി പ്രവര്‍ത്തിക്കുന്നത് രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നുമാണ് അനില്‍ ആന്റണി ബിജെപിയിലേക്ക് ചേര്‍ന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Read Also: ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി; വിശ്വസിക്കാൻ കൊള്ളില്ലെന്ന് എ എ റഹിം
കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി നേതൃത്വം അവസരം നല്‍കിയെന്നും ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച നേതൃത്വത്തോട് നന്ദി അറിയിക്കുന്നുവെന്നും അനില്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Story Highlights: Anil K Antony criticize Congress Leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here