Advertisement

രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയല്ല; കെ.എസ്.യു.

April 6, 2023
2 minutes Read
ksu gainst anil antony

ബിജെപിയിൽ ചേർന്ന അനിൽ ആന്റണിക്കെതിരെ കെ.എസ്.യു. രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്ത അല്ലെന്നും കെ എസ് യു. തീ പിടിക്കുന്നവരെ തിരിച്ചറിയണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. പാർട്ടി നേതൃത്വത്തിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് സംഭവം.(KSU against anil k antony)

അനിൽ ആന്റണിയെ പോലുള്ള മാലിന്യങ്ങൾക്ക് തീ പിടിക്കുമ്പോൾ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് മെറിറ്റിൽ പണി എടുക്കുന്ന സാധാരണ പ്രവർത്തകരാണെന്നും അത് നേതൃത്വം ഓർമിക്കണമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിലൂടെ പറഞ്ഞു.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

അലോഷ്യസ് സേവ്യറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ….

തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയുക …

മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്റ്റ് ബോക്സ് കിട്ടിയില്ലെങ്കിൽ , മാലിന്യ കൂമ്പാരത്തിലെങ്കിലും നിക്ഷേപിക്കുക ..

പരമ പ്രധാനം ,മാലിന്യം ഏത് മാലിന്യമുക്തമേത് എന്ന് തിരിച്ചറിയാൻ ഉള്ള കഴിവാണ്.

അത് നേതൃത്വത്തിന് ഉണ്ടാവണമെന്ന ഓർമ്മപ്പെടുത്താൽ കൂടിയാണീ സംഭവം.

അനിൽ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും- സൈബറിലും ആരുടേയും ഗ്രേസ്‌മാർക്ക് ഇല്ലാതെ , മെറിറ്റിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ്- യൂത്ത് കോൺഗ്രസ്‌ – KSU ക്കാർ ആണെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുക ആണ്..

കോൺഗ്രസ്‌ പാർട്ടിയുടെ ചോരയും നീരും ഊറ്റി കുടിച്ചു വളർന്നു വന്ന അനിൽ ആന്റണിയെ പോലുള്ള ഇത്തിൾകണ്ണി മാലിന്യങ്ങൾക്ക് ചെന്ന് വീഴാൻ പറ്റുന്ന ചെളിക്കുണ്ടാണ് ബിജെപി എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുക ആണ്. ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ല.

Story Highlights: KSU against anil k antony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top