‘അവസാനത്തയാള്‍ പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്’; പരിഹസിച്ച് എം.എം മണി

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി അനില്‍ ആന്റണിക്ക് നേരെ വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ പരിഹാസ പോസ്റ്റുമായി എം എം മണി എംഎല്‍എ. നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫീസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുതെന്നാണ് എം എം മണിയുടെ പോസ്റ്റ്.(MM Mani against Anil K Antony with mocking post)
‘വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍… അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത്’. എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.
ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
Read Also: അദ്ദേഹത്തിന് വിഷമമുണ്ടെന്നറിയാം; എ.കെ ആന്റണിയുടെ വൈകാരിക പ്രതികരണത്തിന് മറുപടിയുമായി അനില്‍ ആന്റണി
അനില്‍ ആന്റണിയുടെ സാന്നിധ്യം കൂടുതല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാഷ്ട്രീയമായി കേരളത്തില്‍ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.
Story Highlights: MM Mani against Anil K Antony with mocking post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here