തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത മൂവായിരത്തിലേറ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി യുഎഇ

വേതന സുരക്ഷാ പദ്ധതി വഴി ശമ്പളം നൽകാതിരുന്ന മൂവായിരത്തിലേറ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയുമായി യുഎഇ. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ മന്ത്രിതല പ്രമേയത്തിൽ യുഎഇ വ്യക്തമാക്കിയിരുന്നു. ( UAE Over 3,000 employers face legal action for not paying salaries through WPS ).
Read Also: 2016ന് ശേഷം ആദ്യമായി യുഎഇയിൽ സ്ഥാനപതിയെ നിയമിച്ച് ഇറാൻ
WPS മുഖേനെ വേതനം നൽകണമെന്നായിരുന്നു മന്ത്രിതല പ്രമേയത്തിൽ പറഞ്ഞിരുന്നത്. അംഗീകൃത പണമിടപാട് സ്ഥാപനങ്ങൾ വഴി ശമ്പളം നൽകുന്ന സംവിധാനമാണിത്. സ്ഥാപനങ്ങളിൽ നേരിട്ടെത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്.
കഴിഞ്ഞവർഷം സ്വകാര്യ മേഖലയിൽ നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടെത്തിയ പന്ത്രണ്ടായിരത്തിലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അതിന്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ ഫീൽഡ് സന്ദർശനങ്ങളിലൂടെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
Story Highlights: UAE Over 3,000 employers face legal action for not paying salaries through WPS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here