ചേരാനെല്ലൂരിൽ മാല പൊട്ടിച്ച കേസിൽ എംബിഎക്കാരൻ അറസ്റ്റിൽ

ചേരാനല്ലൂരിൽ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിയെ ചേരാനല്ലൂർ പൊലീസ് പിടികൂടി. ഏലൂർ, മഞ്ഞുമ്മൽ പുറഞ്ചൽ റോഡ്, മേട്ടേക്കാട്ട് വീട്ടിൽ സോബിൻ സോളമൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ( cheranallur MBA graduate snatches gold chain )
ഏപ്രിൽ 6ന് വൈകിട്ട് മൂന്നു മണിയോടുകൂടി ചേരാനല്ലൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിന്റെ സമീപത്ത് വച്ച് ചേരാനല്ലൂർ മാതിരപ്പിള്ളി സ്വദേശിനിയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതി പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്.
ചേരാനല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Story Highlights: cheranallur MBA graduate snatches gold chain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here