നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്: മുഖ്യ സൂത്രധാരന്‍ കെ ടി റമീസ് അറസ്റ്റില്‍

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് സംഘത്തെ വിദേശത്ത് നിന്ന് നിയന്ത്രിച്ചിരുന്നത് റമീസാണെന്നാണ് കണ്ടെത്തല്‍. റിമാന്‍ഡില്‍ കഴിയുന്ന റമീസിനെ കസ്റ്റഡിയില്‍ വാങ്ങി ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. (Gold smuggling case accused k t ramees arrested)
നയതന്ത്ര ചാനല്‍ ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും അന്വേഷണം ഊര്‍ജ്ജതമാക്കുകയാണ്. കേസിലെ മുഖ്യസൂത്രധാരനായ കെ ടി റമീസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് കെ ടി റമീസിന്റെ അറസ്റ്റ്. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ റമീസ് റിമാന്‍ഡിലാണ്. ഇയാളെ വീണ്ടും കസ്റ്റഡയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. ഇതിനായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
കെ ടി റമീസില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങളും തെളിവുകളു ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. നയതന്ത്ര ചാനല്‍ വഴി കടത്തു നടത്തിയതിന്റെ ആസൂത്രണം റമീസിന്റെതായിരുന്നു. വിദേശത്തു നിന്ന് റമീസാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് റമീസ്. കേസില്‍ സ്വപ്ന സുരേഷ് , സരിത് , സന്ദീപ് , എം ശിവശങ്കര്‍ തുടങ്ങിയ പ്രതികളെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എയും കസ്റ്റംസും നേരത്തെ റമീസിനെ അറസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഇ.ഡിയുടെയും നടപടി. റമീസില്‍ നിന്ന് ലഭിച്ച തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ വരുംദിവസങ്ങളിലും ഇ ഡി തുടര്‍നടപടികളുമായി മുന്നോട്ട് പോകും.
Story Highlights: Gold smuggling case accused k t ramees arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here