രോമാഞ്ചം മാത്രമല്ല; ഈ 3 മലയാള സിനിമകളും ഒടിടിയിൽ എത്തിയിട്ടുണ്ട്

പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന രോമാഞ്ചം സിനിമ ഒടിടി റിലീസിനെത്തിയിട്ടുണ്ട്. ഇന്നായിരുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ( malayalam films ott april release )
എന്നാൽ രോമാഞ്ചം മാത്രമല്ല ഒടിടിയിൽ പ്രേക്ഷകർക്കായി എത്തിയിരിക്കുന്നത്. ആസിഫ് അലി, മംത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ മഹേഷും മാരുതിയും ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷം ചെയ്യുന്ന ഖാലി പേഴ്‌സ് ഓഫ് ബില്യണെയേഴ്‌സ്, മമിത ബൈജു അർജുൻ അശോകൻ എന്നിവരെത്തുന്ന പ്രണയ വിലാസം എന്നീ ചിത്രങ്ങൾ കൂടി ഒടിടിയിൽ എത്തുന്നുണ്ട്.
രോമാഞ്ചം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. മഹേഷും മാരുതിയും ആമസോൺ പ്രൈമിലും ഖാലി പേഴ്‌സ് സൺ നെക്സ്റ്റിലും പ്രണയവിലാസം സീ ഫൈവിലുമാണ് സ്ട്രീം ചെയ്യുക.
Story Highlights: malayalam films ott april release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here