Advertisement

അധികം വെെകില്ല, കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കെ സുരേന്ദ്രൻ; ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകമെന്ന് വി ശിവൻകുട്ടി

April 7, 2023
3 minutes Read
v sivankutty against k surendran

കേരളത്തിൽ ഉടൻ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന കെ സുരേന്ദ്രന്റെ പരാമർശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം. ഫലിത ബിന്ദുക്കളിലെ ഇന്നത്തെ വാചകം എന്നായിരുന്നു മന്ത്രി കുറിച്ചത്.(V Sivankutty against k surendran that bjp led kerala)

വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

ഫലിതബിന്ദുക്കൾ :- ഇന്നത്തെ വാചകം
“അധികം വെെകില്ല, കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും”

അധികം വെെകാതെ കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നാണ് കെ സുരേന്ദ്രൻ വാർത്താ ഏജൻസിയായ എൻഐഎയോട് പറഞ്ഞത്. വരും ദിവസങ്ങളിൽ കേരളത്തിലെ കൂടുതൽ കോൺഗ്രസ്, സിപിഐഎം നേതാക്കൾ ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

ഒരു വലിയ മാറ്റത്തിനാണ് അനിൽ ആന്റണി തുടക്കം കുറിച്ചിരിക്കുന്നത്. അനിൽ ആന്റണിയിലൂടെ പുറത്ത് വന്നിരിക്കുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസാണ് യുവാക്കൾക്ക് മാതൃകയാണ് നരേന്ദ്ര മോദി. മോദിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വരും. കേരളത്തിൽ മാറ്റമുണ്ടാകും, സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കും,’ സുരേന്ദ്രൻ അവകാശപ്പെട്ടു.

Story Highlights: V Sivankutty against k surendran that bjp led kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top