ഒരു പിതാവെന്ന നിലയില്‍ താങ്കള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഹൃദയവേദന മനസിലാക്കുന്നു, ആന്റണിക്കൊപ്പം: വി ടി ബല്‍റാം

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ എ കെ ആന്റണി നടത്തിയ വൈകാരിക പ്രതികരണത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എ കെ ആന്റണി ഇപ്പോള്‍ കടന്നുപോകുന്ന ഹൃദയ വേദന എത്രയെന്ന് താന്‍ മനസിലാക്കുന്നുവെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്ക് കുറിപ്പ്. എത്രനാള്‍ ജീവിച്ചാലും മരിയ്ക്കുന്നത് ഒരു കോണ്‍ഗ്രസുകാരനായിട്ടായിരിക്കുമെന്ന എ കെ ആന്റണിയുടെ വാക്കുകള്‍ വി ടി ബല്‍റാം പോസ്റ്റില്‍ ഉദ്ധരിച്ചിട്ടുണ്ട്. മതനിരപേക്ഷതയുടെ വിഷയത്തില്‍ സ്വജീവിതത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത പ്രിയ നേതാവ് എ കെ ആന്റണിയ്‌ക്കൊപ്പമാണ് താനെന്ന് പോസ്റ്റിലൂടെ വി ടി ബല്‍റാം വ്യക്തമാക്കുന്നു. (V T balram facebook post on A K antony)
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
‘എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് ഞാന്‍ കടന്നുപോകുന്നത്. എനിക്ക് വയസ്സ് 82 ആയി. എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. ദീര്‍ഘായുസ്സില്‍ എനിക്ക് താത്പര്യവുമില്ല. പക്ഷേ എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനായിട്ടായിരിക്കും.’
Read Also: ‘നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം’; അനിൽ കെ ആന്റണി
സത്യസന്ധമായ ഈ വാക്കുകളെ ആദരിക്കുന്നു. ഒരു പിതാവ് എന്ന നിലയില്‍ താങ്കളിപ്പോള്‍ അനുഭവിക്കുന്ന ഹൃദയവേദനയെ പൂര്‍ണ്ണമായി മനസ്സിലാക്കുകയും ചെയ്യുന്നു. മതനിരപേക്ഷതയുടെ വിഷയത്തില്‍ സ്വജീവിതത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത പ്രിയ നേതാവ് എ.കെ. ആന്റണിക്കൊപ്പം
Story Highlights: V T balram facebook post on A K antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here