സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ആടുജീവിതത്തിന്റെ യഥാർത്ഥ ട്രെയിലർ അല്ല; വിശദീകരണവുമായി ബ്ലസിയും പൃഥ്വിരാജും ബെന്യാമിനും

സിനിമാ പ്രേമികൾ വർഷങ്ങളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഈ സിനിമയുടെ ട്രെയിലർ എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ യഥാർത്ഥ ട്രെയിലർ അല്ലന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ബ്ലസി. കാലിഫോർണിയയിലെ ഡെഡ്‌ലൈൻ എന്ന വിനോദ മാസികയുടെ സൈറ്റിലാണ് ഈ വിഡിയോ ആദ്യമായി ലീക്കായത്. ഇത് ട്രെയിലർ അല്ലെന്നും മറിച്ച് മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ കണ്ടന്റാണെന്നുമാണ് ബ്ലസി വിശദീകരിക്കുന്നത്. ( Aadujeevitham trailer leaked Blessy Benyamin Prithviraj says unofficial ).
ഫെസ്റ്റിവലുകൾക്കും വേൾഡ് റിലീസിനുമൊക്കെ വേണ്ടി വിവിധ ഏജൻസികൾക്ക് കാണിക്കാനായി തയ്യാറാക്കിയ മൂന്ന് മിനിട്ടുള്ള കണ്ടന്റാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഇത് ബിസിനസ് പർപ്പസിനായി മാത്രം ഇറക്കിയ വിഡിയോയാണ്. ഇത് വ്യാപകമായി പ്രചരിക്കപ്പെടുകയാണെന്നും ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു പ്രതിസന്ധിയുണ്ടായതിൽ മാനസിക ബുദ്ധിമുട്ടുണ്ടെന്നും ബ്ലസി പ്രേക്ഷകരോട് വെളിപ്പെടുത്തി.
Read Also: ആടുജീവിതം ട്രെയിലർ പുറത്ത്
ഡെഡ്‌ലൈനിൽ ഈ വിഡിയോ കണ്ടന്റ് പ്രത്യക്ഷപ്പെട്ടപ്പോഴും അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ ഇത് ഷെയർ ചെയ്തിരുന്നില്ല. സൈറ്റിൽ നിന്ന് ക്യാപ്ചർ ചെയ്ത ലോ കോളിറ്റി വീഡിയോ പ്രചരിച്ചതോടെയാണ് ട്രെയിലർ ചോർന്നെന്ന തരത്തിൽ വാർത്തകൾ വന്നത്. ഇതിന് പിന്നാലെയാണ് ട്രയിലർ ചോർന്നതല്ലെവന്നും ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ഭാഗമാണ് പ്രചരിക്കുന്നതെന്നും വിശദീകരിച്ച് പൃഥ്വിരാജ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. ട്രെയിലർ ഓഫീഷ്യൽ അല്ലെന്നും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കാനുണ്ടെന്നും വ്യക്തമാക്കി നോവലിസ്റ്റ് ബെന്യാമിനും രംഗത്ത് എത്തിയിരുന്നു.
പൂജ റിലീസായി ഒക്ടോബർ 20നാണ് ചിത്രം തിയറ്ററുകളിലെത്തും. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സൗദി അറേബ്യയിൽ എത്തിപ്പെടുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍.
Story Highlights: Aadujeevitham trailer leaked Blessy Benyamin Prithviraj says unofficial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here