ആടുജീവിതം ട്രെയിലർ പുറത്ത്

ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതം’ ട്രെയിലർ പുറത്ത്. ട്രെയിലർ ലീക്ക് ആയതിനെ തുടർന്ന് താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. ( Aadujeevitham trailer released )
ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതമാണ് ചിത്രത്തിന്റെ കഥ. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമലാ പോളാണ് ഭാര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
Read Also: രോമാഞ്ചം മാത്രമല്ല; ഈ 3 മലയാള സിനിമകളും ഒടിടിയിൽ എത്തിയിട്ടുണ്ട്
ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്. 27 വർഷങ്ങൾക്ക് ശേഷം എ. ആർ. റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്.
Story Highlights: Aadujeevitham trailer released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here