Advertisement

രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങളെ ആക്രമിക്കുന്നവരാണ് ബി.ജെ.പി; വി.ഡി സതീശൻ

April 9, 2023
1 minute Read
BJP attacks Christian churches; VD Satheesan

രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങളെ ആക്രമിക്കുന്നവരാണ് ബിജെപി പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രൈസ്തവർ വീട്ടിൽ വന്നാൽ ഓടിച്ചു തല്ലണമെന്നാണ് കർണാടകത്തിലെ ഒരു ബിജെപി മന്ത്രി പറഞ്ഞത്. മദർ തെരേസയുടെ ഭാരതരത്നം തിരിച്ചെടുക്കണം എന്ന് പറയുന്ന ബിജെപിയാണ് ഇപ്പോൾ ക്രൈസ്തവ വോട്ട് പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്.

90 % ഹിന്ദുക്കളും ഹൈന്ദവ സംഘടനയായ ബിജെപിക്ക് എതിരാണ്. ക്രൈസ്തവർക്ക് സെക്യൂരിറ്റി നൽകേണ്ടത് കേന്ദ്ര ഭരണമാണ്. സ്റ്റാൻ സ്വാമിയേ ജയിലിൽ ഇട്ട് പീഡിപ്പിച്ചു കൊന്നതല്ലേ?. ക്രിസ്മസ് പ്രാർത്ഥനയിൽ സ്ത്രീകളെ ആക്രമിച്ചവർ ആരാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ആളുകളെ സ്വീകരിക്കുന്നത് അവരുടെ രീതിയാണ്. അധികാരത്തിൽ ഇരിക്കുന്നവരെ വെറുപ്പിക്കാൻ അവർ തയ്യാറാകില്ല എന്ന് മാത്രം.

മറ്റു സംസ്ഥാനങ്ങളിൽ ക്രൈസ്തവ ദേവാലയം ആക്രമിക്കില്ല എന്ന് ഉറപ്പ് നൽകാൻ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ .സുരേന്ദ്രനും കഴിയുമോ?. ബിജെപിയുടെ കാപട്യമാണ് ഇപ്പോഴത്തെ ക്രൈസ്തവ സ്നേഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച മാത്രമാണുണ്ടായത്. പ്രതി കണ്ണൂർ വരെ പോയത് പൊലീസിന്റെ വീഴ്ചയാണ്. ട്രെയിൻ പരിശോധിച്ചിട്ടും പ്രതിയെ പിടിക്കാനായില്ല. പ്രതിയെ കൊണ്ട് വന്നത് നാടകമാണ്. തീവ്രവാദ ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ചു കണ്ടു പിടിക്കണമെന്നും സതീശൻ വ്യക്തമാക്കി.

Story Highlights: BJP attacks Christian churches; VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top