ദീപക് ചഹാറിനു പരുക്ക്; 4-5 മത്സരങ്ങൾ പുറത്തിരുന്നേക്കുമെന്ന് സൂചന

ചെന്നൈ സൂപ്പർ കിംഗ്സ് പേസർ ദീപക് ചഹാറിനു പരുക്ക്. മുംബൈ ഇന്ത്യൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരുക്കേറ്റ താരം 4-5 മത്സരങ്ങൾ പുറത്തിരിക്കാൻ സാധ്യതയുണ്ടെന്ന് സൂപ്പർ കിംഗ്സിൻ്റെ മുൻ താരവും കമൻ്റേറ്ററുമായ സുരേഷ് റെയ്ന പറഞ്ഞു. ഇന്നലെ ഒരു ഓവർ മാത്രമെറിഞ്ഞ ചഹാർ ഹാംസ്ട്രിങ്ങ് പരുക്കേറ്റാണ് പുറത്തായത്. കഴിഞ്ഞ സീസണിലും ഇതേ പരുക്കേറ്റ ചഹാറിന് മത്സരങ്ങൾ നഷ്ടമായിരുന്നു. (deepak chahar injury ipl)
മുംബൈയെ ഏഴ് വിക്കറ്റിനാണ് ചെന്നൈ തകർത്തത്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റൻ ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന വിധം, തകർത്തുകളിച്ച ചെന്നൈ ബൗളർമാർ രോഹിതിന്റെ മുംബൈയെ 157 റൺസിന് ഒതുക്കി. മറുപടി ബാറ്റിങ്ങിൽ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.1 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു സിഎസ്‌കെ.
Read Also: ആഞ്ഞടിച്ച് രഹാന; ചെന്നൈക്ക് മുന്നില്‍ മുംബൈ വീണു
കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഈ മത്സരത്തിലും തിളങ്ങിയ ഗെയ്ക്‌വാദ് 36 പന്തിൽ 40 റൺസെടുത്തപ്പോൾ 27 പന്തിൽ രഹാനെ 61 റൺസ് നേടി. ഇരുവരും ചേർന്ന കൂട്ടുകെട്ട് ചെന്നൈക്ക് വിജയം ഉറപ്പിക്കുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി നേരത്തെ ജഡേജ 3 വിക്കറ്റും നേടി.
മുംബൈക്ക് വേണ്ടി ഓപ്പണിങ് വിക്കറ്റിൽ ഇഷാൻ കിഷനും രോഹിതും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ അത് പോരായിരുന്നു. മുംബൈ നിരയിൽ 31 റൺസ് നേടിയ ടിം ഡേവിഡും 32 റൺസ് നേടിയ ഇഷാൻ കിഷനുമാണ് കൂടുതൽ തിളങ്ങിയത്.
Story Highlights: deepak chahar injury ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here