Advertisement

ആഞ്ഞടിച്ച് രഹാന; ചെന്നൈക്ക് മുന്നില്‍ മുംബൈ വീണു

April 9, 2023
2 minutes Read
IPL 2023 Chennai Super Kings won against Mumbai

ഐപിഎല്ലിലെ എല്‍ ക്ലാസികോ എന്ന് വിളിക്കപ്പെടുന്ന ചെന്നൈ – മുംബൈ പോരാട്ടത്തില്‍ മുംബൈയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന വിധം, തകര്‍ത്തുകളിച്ച ചെന്നൈ ബൗളര്‍മാര്‍ രോഹിതിന്റെ മുംബൈയെ 157 റണ്‍സിന് ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു സിഎസ്‌കെ.(IPL 2023 Chennai Super Kings won against Mumbai)

കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഈ മത്സരത്തിലും തിളങ്ങിയ ഗെയ്ക്‌വാദ് 36 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ 27 പന്തില്‍ 61 റണ്‍സ് നേടി രഹാനെ. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ചെന്നൈക്ക് വിജയം ഉറപ്പിക്കുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി നേരത്തെ ജഡേജ 3 വിക്കറ്റും നേടി.

Read Also: ഐ ലീഗ് ചാമ്പ്യന്മാരെ തകര്‍ത്തു; ഹീറോ സൂപ്പര്‍ കപ്പില്‍ മഞ്ഞപ്പടയ്ക്ക് വിജയത്തുടക്കം

മുംബൈക്ക് വേണ്ടി ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍ കിഷനും രോഹിതും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ അത് പോരായിരുന്നു. മുംബൈ നിരയില്‍ 31 റണ്‍സ് നേടിയ ടിം ഡേവിഡും 32 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് കൂടുതല്‍ തിളങ്ങിയത്.

Story Highlights: IPL 2023 Chennai Super Kings won against Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top