തിരുവനന്തപുരത്ത് മലയോരമേഖലയിൽ കനത്ത മഴ, വ്യാപക നാശനഷ്ടം

തിരുവനന്തപുരത്തെ മലയോരമേഖലയിൽ കനത്ത മഴയുണ്ടായതോടെ വ്യാപക നാശനഷ്ടങ്ങൾ. തിരുവനന്തപുരം നെയ്യാറ്റിൻകര പെരുങ്കടവിളയിൽ വീടുകൾക്ക് മുകളിലോക്ക് മരങ്ങൾ കടപുഴകി വീണു. ഒരു വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. കാട്ടാക്കട വീരണക്കാവിൽ ശക്തമായ കാറ്റിൽ ടർഫ് തകർന്നു. ( Heavy rain in hilly areas of Thiruvananthapuram ).
Read Also: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
നെടുമങ്ങാട് ചുള്ളിമാനൂരിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ചുള്ളിമാനൂരിൽ വൈദ്യൂതി ലൈനിലേക്ക് മരം വീണ് 2 വൈദ്യുതപോസ്റ്റുകളും തകർന്നിട്ടുണ്ട്. പെരുങ്കടവിള പാൽക്കുളങ്ങര ലക്ഷംവീട് കോളനിയിൽ സുലോചനയുടെ വീടാണ് തകർന്നത്. പെരുങ്കടവിള കാരക്കോണം റോഡിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
Story Highlights: Heavy rain in hilly areas of Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here