Advertisement

ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ

April 9, 2023
Google News 1 minute Read
India South Korea ties

ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ അമേരിക്കയും ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന്റെ തുടർച്ചയാണ് ദക്ഷിണകൊറിയയും ചൈനയുമായുള്ള വ്യാപാരബന്ധത്തിലും പ്രതിഫലിക്കുന്നത്. ( India South Korea ties )

അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ആഗോളവ്യാപാരരംഗത്ത് ചൈനയുമായുള്ള വാണിജ്യബന്ധം കുറക്കുന്നതിനുള്ള ശ്രമത്തിലാണ്. മാറിയ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധയിടുകയാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന് ഇരുരാജ്യങ്ങളും പുതിയ വിപണിസാധ്യതകൾ കണ്ടെത്തുകയും ശാസ്ത്ര സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രി പാർക്ക് ജിൻ ആണ് ഇക്കാര്യം അറിയിച്ചത്.

മുൻനിര ബഹുരാഷ്ട്ര കമ്പനികൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിക്ഷേപം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗുണഭോക്താക്കളാകുന്നു. സാമ്പത്തികരംഗത്ത് രാജ്യം വളർച്ചയുടെ പാതയിലാണെന്നും നിർമാണമേഖലയിൽ ഉൾപ്പെടെ സഹകരണം ശക്തമാക്കുമെന്നും പാർക്ക് ജിൻ പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പ്രതികരണം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പാർക്ക് ജിൻ ഇന്ത്യയിലെത്തിയത്.

Story Highlights: India South Korea ties

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here