Advertisement

വിവാഹ ആഘോഷങ്ങളിൽ ബിയർ നിരോധിച്ച് ഹിമാചൽ പഞ്ചായത്ത്

April 10, 2023
Google News 2 minutes Read
Himachal Pradesh Village Bans Beer At Weddings

ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായത്ത്. നിരോധനം സംബന്ധിച്ച് പഞ്ചായത്ത് പ്രമേയം പാസാക്കി. പാഴ് ചെലവ് തടയുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് പഞ്ചായത്ത് മേധാവി അറിയിച്ചു.

ഞായറാഴ്ച ചേർന്ന ഗ്രാമസഭാ യോഗത്തിൽ ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിർത്താൻ സമവായ തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാങ്പോ പറഞ്ഞു. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്കാരം’ കലർത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ യുവാക്കൾക്കും ഉത്കണ്ഠയുള്ളതിനാൽ ഇക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പരിഷത്ത് അംഗം കുംഗ ബോധ് പ്രതികരിച്ചു. നേരത്തെ, കിന്നൗർ ജില്ലയിലെ ഹാംഗ്‌രാംഗ് താഴ്‌വരയിലെ സുമാര പഞ്ചായത്ത് വിവാഹങ്ങളിൽ ഗോത്ര ആചാരങ്ങൾ ഉയർത്തിപ്പിടിക്കാനും ബോളിവുഡ് ശൈലിയിലുള്ള ആഡംബര വിവാഹങ്ങൾ നിരോധിക്കാനും പ്രമേയം പാസാക്കിയിരുന്നു.

Story Highlights: Himachal Pradesh Village Bans Beer At Weddings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here