പന്തിൽ ഉമിനീര് പുരട്ടി അമിത് മിശ്ര; വിവാദം: വിഡിയോ

ഐപിഎൽ മത്സരത്തിനിടെ പന്തിൽ ഉമിനീര് പുരട്ടി ലക്നൗ സൂപ്പർ ജയൻ്റ്സ് താരം അമിത് മിശ്ര. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. കൊവിഡ് വ്യാപനത്തിനു ശേഷം പന്തിൽ ഉമിനീർ പുരട്ടുന്നത് ഐസിസി വിലക്കിയിരുന്നു. (amit mishra saliva ipl)
Is saliva allowed in ipl?? #iplinhindi #IPL2023 #ipl #rcb #JioCinema pic.twitter.com/Uh7hiR7D2G
— ROHIT RAJ (@RohitRajSinhaa) April 10, 2023
ബാംഗ്ലൂർ ഇന്നിംഗ്സിൻ്റെ 12ആം ഓവറിലെ ആദ്യ പന്ത് എറിയുന്നതിനു മുൻപാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. 2021 ഐപിഎലിലും മിശ്ര ഇത്തരത്തിൽ ഉമിനീർ പുരട്ടി വിവാദത്തിലായിരുന്നു. അന്ന് മിശ്ര ഡൽഹി ക്യാപിറ്റൽസിലായിരുന്നു. ഇത് ശ്രദ്ധിച്ച അമ്പയർ അന്ന് ക്യാപ്റ്റനും താരത്തിനും മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഇന്നലെ മിശ്രയുടെ പ്രവൃത്തി അമ്പയർ ശ്രദ്ധിച്ചില്ല. ഇന്നലെ 2 ഓവർ പന്തെറിഞ്ഞ മിശ്ര കോലിയുടെ വിക്കറ്റ് വീഴ്ത്തി.
Read Also: ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ കളി: ആദ്യ ജയം തേടിയിറങ്ങുന്നത് ഡൽഹിയും മുംബൈയും
ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവി വിജയിച്ചിരുന്നു. കോലിയുടെയും ഡു പ്ലെസിസിൻ്റെയും മാക്സ്‌വെലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷേ, ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്.
Story Highlights: amit mishra saliva ipl video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here