ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ കളി: ആദ്യ ജയം തേടിയിറങ്ങുന്നത് ഡൽഹിയും മുംബൈയും

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ക്യാപിറ്റൽസിൻ്റെ തട്ടകമായ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഡൽഹി മൂന്ന് കളി തോറ്റപ്പോൾ മുംബൈ കളിച്ച രണ്ടെണ്ണത്തിൽ മുട്ടുമടക്കി. പട്ടികയിൽ മുംബൈ 9ആമതും ഡൽഹി 10ആമതുമാണ്. (ipl mi vs dc)
Read Also: വമ്പൻ പേരുകളിൽ വമ്പൻ പണം നിക്ഷേപിക്കുന്ന മാനേജ്മെൻ്റ്; ടീം ബാലൻസ് നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്
ബാലൻസ്ഡ് അല്ലാത്ത ഒരു ഇലവനാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. 17 കോടി രൂപയിലധികം മുടക്കി ടീമിലെത്തിച്ച ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തുന്നത് മുംബൈക്ക് കനത്ത തിരിച്ചടിണ്. ജോഫ്ര ആർച്ചർ പഴയ മൂർച്ചയിലെത്താത്തതും റിച്ചാർഡ്സണും ബുംറയും പരുക്കേറ്റ് മടങ്ങിയതും മുംബൈ ബൗളിംഗ് നിരയുടെ നടുവൊടിച്ചു. ഇഷാൻ കിഷൻ, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നീ പ്രധാന താരങ്ങൾ ഫോമിലല്ലാത്തതും മുംബൈയെ വലയ്ക്കുന്നുണ്ട്. കരിയറിൻ്റെ അവസാനത്തിൽ നിൽക്കുന്ന പീയുഷ് ചൗളയാണ് മുംബൈയുടെ പ്രധാന സ്പിന്നർ. കുമാർ കാർത്തികേയ, ഋതിക് ഷൊകീൻ എന്നീ ശരാശരി സ്പിന്നർമാർ കൂടി ചേരുന്ന ടീമിൽ ഷംസ് മുലാനി വേറിട്ടുനിൽക്കുന്നു. യുവ സ്പിന്നർമാരിൽ ഒരാൾക്ക് പകരം മുലാനി കളിച്ചേക്കും. വിഷ്ണു വിനോദ്, സന്ദീപ് വാര്യർ, നേഹൽ വധേര തുടങ്ങിയവരിൽ ചിലർക്കും അവസരം ലഭിച്ചേക്കും.
Read Also: അവസാന ബോൾ ത്രില്ലറിൽ ബാംഗ്ലൂരിനെതിരെ ലക്‌നൗവിന് വിജയം
കടലാസിൽ വലിയ പ്രശ്നങ്ങളില്ലെങ്കിലും ഋഷഭ് പന്ത് പുറത്തായത് ഡൽഹി ടീം ബാലൻസിനെ സാരമായി ബാധിച്ചിട്ടുണ്ട്. പന്തിനു പകരം രണ്ട് താരങ്ങളെ ഡൽഹിയ്ക്ക് കളിപ്പിക്കേണ്ടിവരുന്നു. പൃഥ്വി ഷാ തുടരെ നിരാശപ്പെടുത്തുന്നതും ഡേവിഡ് വാർണറിൻ്റെ മെല്ലെപ്പോക്കും ഡൽഹിയുടെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്. ടീമിൽ ആരും എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ല. കഴിഞ്ഞ കളിയിൽ പരുക്കേറ്റ ഖലീൽ അഹ്‌മദിനു പകരം ഇഷാന്ത് ശർമ കളിച്ചേക്കും. ആൻറിച് നോർക്കിയക്ക് പകരം ലുങ്കി എങ്കിഡി, മുകേഷ് കുമാറിനു പകരം ചേതൻ സക്കരിയ എന്നിവർക്കും സാധ്യതയുണ്ട്.
Story Highlights: ipl mumbai indians delhi capitals mi vs dc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here