Advertisement

കുവൈത്തില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി മരിച്ചു

April 11, 2023
Google News 2 minutes Read
Malayali died in an accident Kuwait

കുവൈത്തില്‍ വാഹനമിടിച്ച് മലയാളി മരണമടഞ്ഞു. കൊച്ചി വൈപ്പിന്‍ സ്വദേശി സേവ്യര്‍ അപ്പച്ചന്‍ അത്തിക്കുഴി ആണ് മരണമടഞ്ഞത്. 52 വയസായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് സേവ്യര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടയുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. (Malayali died in an accident Kuwait )

Story Highlights: Malayali died in an accident Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here